കോതമംഗലം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മൈലൂര്‍ ഏറാമ്പ് പാലക്കാട്ട് അന്‍സലിന്റെഭാര്യ നിഷിത (38) ആണ് മരിച്ചത്.വെള്ളിയാഴ്ചയാണ് സംഭവം. വീടിന് സമീപത്തെ പറമ്പില്‍ വെച്ചാണ് ഇവര്‍ക്ക് പാമ്പിന്റെ കടിയേറ്റതെന്നാണ് കരുതുന്നത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.