കണ്ണൂര്‍: നവവധു ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് കോടതിയില്‍ കീഴടങ്ങി. കതിരൂര്‍ നാലാംമൈലിനടുത്ത് മാധവനിലയത്തില്‍ സച്ചിൻ ആണ് കീഴടങ്ങിയത്.ഏപ്രില്‍ രണ്ടിനാണ് സച്ചിനും മേഘയും വിവാഹിതരാകുന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. എന്നാല്‍ ജൂണ്‍ 12-ന് മേഘയെ കതിരൂരിലെ ഭര്‍തൃവീടിന്റെ മുകളിലത്തെ നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മകള്‍ ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണെന്ന് മാതാപിതാക്കള്‍ പരാതി നല്‍കി. അന്വേഷണത്തില്‍ കതിരൂര്‍ പോലീസ് സച്ചിനെതിരേ ആത്മഹത്യാപ്രേരണ കുറ്റംചുമത്തി കേസെടുത്തു.