നവരാത്രി മഹോത്സവം -ഘോഷയാത്ര ആയി ബന്ധപ്പെട്ടു നടത്തുന്ന അനധികൃതപണപ്പിരിവ് സർക്കാർ തലത്തിൽ അന്വേഷണം വേണം*കേരള സർക്കാർ നൽകുന്ന സ്വീകരണം മറ്റു ട്രസ്റ്റുകളുടെ പേരിൽ നടത്തുന്നതായി കാണിക്കാൻ ശ്രമം*കേന്ദ്ര ഗവണ്മെന്റിൽ നിന്നും പണം വാങ്ങിയും പരിപാടികൾ നടത്തുന്ന സംഘങ്ങളും സജീവം

തിരുവനന്തപുരം :-കാലങ്ങൾ ആയി ആചാര പ്രകാരം നടന്നു വരുന്ന ചരിത്ര പ്രസിദ്ധമായ നവ രാത്രി മഹോത്സവവും, അതിനോട് അനുബന്ധിച്ചു നടന്നു വരുന്നവിഗ്രഹ ഘോഷയാത്ര യും തങ്ങളുടെ നേതൃത്വത്തിൽ ആണ് നടക്കുന്നതെന്നു വരുത്തിതീർത്തു അനധികൃത പണം പിരിവു നടത്തി പണം തട്ടുന്ന ലോബികൾ തലസ്ഥാനത്ത് സജീവം. നവരാത്രി വിഗ്രഹ ഘോഷ യാത്ര ക്ക് സർക്കാർ തലത്തിൽ നൽകുന്ന സ്വീകരണം ഇതിന്റെ പേരിൽ രൂപം കൊടുത്ത മറ്റു ട്രസ്റ്റുകൾ ആണ് നൽകുന്നതെന്നു വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും പൊതു ജന ങ്ങൾക്കിടയിൽ ആരോപണം ആയി ഉയർന്നു കേൾക്കുന്നു. സർക്കാർ തലത്തിൽ നവരാത്രി ക്രമീകരണങ്ങളെ കുറിച്ചുഡെർബാർ ഹാളിൽ മന്ത്രിമാരും, ഉന്നത ഉദ്യോഗസ്ഥരും ചേർന്നു നടന്ന അവലോകനയോഗത്തിൽ പോലും മന്ത്രി വി എൻ വാസവൻ നടത്തിയ പരാമർശം ഇതുമായി ബന്ധപെട്ടു വളരെ അധികം പ്രാധാന്യം അർഹിക്കുന്നതും, അതിന്മേൽ അന്വേഷണം നടത്തേണ്ടതും അവശ്യ മായി തീർന്നിരിക്കുന്ന സൂചനകൾ ആണ് ഈ അവസരത്തിൽ പലയിടങ്ങളിൽ നിന്നും ഉയരുന്നത്. യോഗത്തിൽമന്ത്രി നടത്തിയ പരാമർശം ഇതാണ്. നവരാത്രി ഘോഷ യാത്രയും ആയി ബന്ധ പ്പെട്ടു പലയിടത്തും അനധികൃത പണപിരിവുകൾ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തവണ പിരിവുകൾ ഒഴിവാക്കണം എന്നുമാണ് അദ്ദേഹം ആവശ്യപെട്ടിട്ടുള്ളത്. നവരാത്രി ഉത്സവത്തിന്റെ പേരിൽ കേന്ദ്ര ഗവണ്മെന്റ് വിഭാഗങ്ങളിലെ പല വകുപ്പുകളിൽ നിന്നും പരിപാടികൾ നടത്തുന്നതിന്റെ പേരിൽ നിലവാരം കുറഞ്ഞ പരിപാടികൾ തട്ടി ക്കൂട്ടി അതിന്റെ പേരിൽ നല്ലൊരു തുക തട്ടുന്ന സംഘങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചും വിശദമായ അന്വേഷണം സർക്കാർ നടത്തേണ്ടതാണ്. ഇത് സംബന്ധിച്ചു വരുന്ന നിയമസഭ സമ്മേളനത്തിൽ വിഷയം ചർച്ചക്ക് വരുമെന്നും, അത് സംബന്ധിച്ച അന്വേഷണം പ്രഖ്യപിക്കാൻ സാധ്യത ഉണ്ടെന്നാണ് അറിയുന്നത്. ഇത്തരം പ്രവർത്തനങ്ങൾ നടത്തി സംസ്ഥാന സർക്കാരിൽ നിന്നും, കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചില സുപ്രധാന വകുപ്പുകളിൽ നിന്നും പണം തട്ടുന്ന സംഘടനകളുടെ കഴിഞ്ഞ 5വർഷക്കാലത്തെ ഇടപാടുകൾ അന്വേഷണപരിധിയിൽ വന്നേക്കാനിടയുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

18 + 1 =