കളമശ്ശേരി: വീടിനു മുന്നില്‍ തട്ടുകട തുടങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറെയും സുഹൃത്തിനെയും ആക്രമിച്ച സംഭവത്തില്‍ രണ്ട് പേരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.ഇടപ്പള്ളി ടോള്‍ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരായ ഇടപ്പള്ളി മരോട്ടിച്ചുവട് ബി.എം നഗറില്‍ ഉളിപറമ്ബില്‍ ഷാനവാസ് (40), വട്ടേക്കുന്നം മുട്ടാര്‍ കടവ് റോഡില്‍ പീടിയേക്കല്‍ വീട്ടില്‍ അബ്ദുല്‍ റാസിഖ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഞായറാഴ്ച രാത്രി 9.30ഓടെ തൃക്കാക്കര കെ.എൻ.എം കോളജിന് എതിര്‍വശമാണ് സംഭവം നടന്നത്. ഷാനവാസ് താമസിച്ചിരുന്ന വാടകവീടിന് സമീപം തട്ടുകട ഇടുന്നതിനായി സ്ഥലം നോക്കുന്നതിന് വന്ന വാര്‍ഡ് കൗണ്‍സിലറായ പ്രമോദിനെയും സുഹൃത്തായ ഹരീഷ്കുമാറിനെയും ഷാനവാസും സുഹൃത്ത് അബ്ദുള്ല്‍ റാസിഖും ചേര്‍ന്ന് തടയുകയും മര്‍ദിക്കുകയുമായിരുന്നു.