കണ്ണൂര്‍: പരിയാരം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറിയ കവര്‍ച്ചക്കാരന്‍ ഉറങ്ങുകയായിരുന്ന വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി.വാതില്‍ തകര്‍ത്ത് അകത്തു കടന്ന കവര്‍ച്ചക്കാരന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയുടെ രണ്ടര പവന്‍ സ്വര്‍ണ മാലയാണ് പൊട്ടിച്ചെടുത്തത്.പിടിവലിക്കിടയില്‍ ഒന്നര പവന്‍ മാലയുടെ കഷ്ണവുമായി മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച്ചപുലര്‍ച്ചെ ഒന്നരയോടെ പിലാത്തറ പഴിച്ചിയില്‍ ചേറ്റൂരില്ലത്ത് ദേവകി അന്തര്‍ജനതിന്റെ (63) മാലയാണ് കവര്‍ന്നത്.റിട്ട.കെ.എസ്. ഇ. ബി ഉദ്യോഗസ്ഥന്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ ഭാര്യയാണ് . റോഡരികിലുള്ള വീടിന്റെ സമീപത്ത് ഇവരുടെ ബന്ധുക്കള്‍ താമസമുണ്ട്.കവര്‍ച്ച നടന്ന വീട്ടില്‍ ദേവകി അന്തര്‍ജനതിന്റെ മക്കളും ഭര്‍ത്താവും ബന്ധുക്കള്‍ ഒക്കെ തൊട്ടടുത്ത മുറിയില്‍ ഉറങ്ങി കിടക്കവേ ആണ് മോഷ്ടാവ് അകത്തു കയറിയത്.