തിരുവനന്തപുരം : തിരുവനന്തപുരത്ത് പാഴ്സല്‍ നല്‍കാനെന്ന വ്യാജേന മുഖംമൂടി ധരിച്ച് വീട്ടിലെത്തിയ യുവതിക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ വനിത ഡോക്ടര്‍ അറസ്റ്റിലായി.കൊല്ലം സ്വദേശി ഡോക്ടര്‍ ദീപ്തിയാണ് അറസ്റ്റിലായത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ദീപ്തിയെ ആശുപത്രിയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് അറിയാന്‍ കഴിയുന്നത്. ദീപ്തിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. എയര്‍ഗണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വള്ളക്കടവ് സ്വദേശി ഷിനിക്കാണ് കൈയ്ക്ക് പരുക്കേറ്റത്. ആക്രമണത്തിന് ശേഷം പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു.നിരീക്ഷണ ക്യാമറയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ തിരിച്ചറിഞ്ഞത്.