കൊല്ലം: കരുനാഗപ്പള്ളിയില്‍ കെഎസ്‌ഇബിയുടെ അലുമിനിയം കമ്പികള്‍ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍15,000 രൂപ വില വരുന്ന രണ്ട് റോള്‍ കമ്പികളാണ് കഴിഞ്ഞ തിങ്കളാഴ്ച പ്രതികള്‍ മോഷ്ടിച്ചത്. സംഭവത്തില്‍ മൈനാഗപ്പള്ളി സ്വദേശികളായ പത്മകുമാര്‍, സലീം, ശാസ്താംകോട്ട സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു. ഇലക്‌ട്രിക് ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടു വന്ന റോള്‍ കമ്പികളാണ് പ്രതികള്‍ മോഷ്ടിച്ചത്. കമ്ബികള്‍ താത്കാലികമായി സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്നും പത്മകുമാറും സലീമും ചേര്‍ന്ന് 15,000 രൂപ വില മതിപ്പുള്ള കമ്ബികള്‍ മോഷ്ടിക്കുകയായിരുന്നു. പിന്നീട് ഇത് ശാസ്താംകോട്ട സ്വദേശിയായ മുഹുമ്മദ് ഷാഫിക്ക് വില്‍ക്കുകയും ചെയ്തു. കെഎസ്‌ഇബി ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ കുടുങ്ങിയത്.