തിരുവല്ല: തിരുവല്ലയിലെ കല്ലുങ്കലില്‍ 67കാരിയെ വീടുകയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പുളിക്കീഴ് പൊലീസിന്‍റെ പിടിയിലായി.കഴിഞ്ഞ ഏഴാം തീയതി രാത്രി 10 മണിയോടെയായിരുന്നു സംഭവം.കല്ലുങ്കല്‍ മംഗലപറമ്ബില്‍ കൃപാലയം വീട്ടില്‍ ശോശാമ്മ ഫിലിപ്പിനാണ് വെട്ടേറ്റത്. ആറംഗ സംഘമാണ് വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. വെട്ടേറ്റ ശോശാമ്മ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ശോശാമ്മയുടെ പരാതിയിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു പ്രതികളെ ഇന്ന് പുലര്‍ച്ചെയോടെ പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ നാല് പ്രതികള്‍ കൂടി പിടിയിലാവാനുണ്ട്.