ഓയൂര്‍: വീട്ടിലെ ആളൊഴിഞ്ഞ പറമ്ബില്‍ മരിച്ച നിലയില്‍ ഗൃഹനാഥയെ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബുധനാഴ്ച ഉച്ചക്കാണ് കരിങ്ങന്നൂര്‍ ആലുംമൂട്ടില്‍ സുജാത വിലാസത്തില്‍ പരേതനായ ശശിയുടെ ഭാര്യ സുജാതയെ (52) വീട്ടിലെ ആളൊഴിഞ്ഞ പറമ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശരീരത്ത് മുറിവുകളും ചതവുകളും കാണപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം കൊലപാതകമാണോയെന്ന സംശയത്തില്‍ പൊലീസ് എത്തിയത്. ഇവരുടെ മകള്‍ സൗമ്യ ഉള്‍പ്പെടെയുള്ളവരെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തു.
മകളും സുജാതയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.