കോഴിക്കോട്: കഴിഞ്ഞ ദിവസം നഗരത്തില്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും,പൊലീസിനെയും പൊതുജനങ്ങളെയും മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്ത സംഭവത്തില്‍ ഒരു പ്രതി കൂടി പിടിയില്‍.നിരവധി മോഷണ, പിടിച്ചുപറി കേസുകളില്‍ പ്രതിയായ മലപ്പുറം താനൂര്‍ റഫീക്ക് (36) എന്ന ശിഹാബിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തില്‍ ഒരേസമയം പല സ്ഥലങ്ങളില്‍ ഭീതി സൃഷ്ടിച്ച് അക്രമം നടത്തി കവര്‍ച്ച ചെയ്യുകയാണ് ഇയാളുടെ രീതി. കഴിഞ്ഞ 25ന് രാത്രി ആനിഹാള്‍ റോഡിലൂടെ നടന്നുപോകുന്ന ആളുടെ മൊബൈല്‍ ഫോണും പണമടങ്ങിയ പേഴ്സും കത്തിവീശി ഭീഷണിപ്പെടുത്തി പിടിച്ചുപറിക്കുകയും തുടര്‍ന്ന് കോട്ടപറമ്പ് പാര്‍ക്ക് റെസിഡൻസി ബാറില്‍നിന്ന് ഇറങ്ങിയ തിരുവനന്തപുരം സ്വദേശിയുടെ രണ്ടു പവൻ തൂക്കംവരുന്ന സ്വര്‍ണമാലയും പണവുമടങ്ങിയ പഴ്സും കൂട്ടംചേര്‍ന്ന് കത്തിവീശി അക്രമിച്ച് പിടിച്ചുപറിക്കുകയും ചെയ്തതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.