റിയാദ്: ബഹുനില കെട്ടിടത്തിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ മലയാളി മരിച്ചു. പത്തനംതിട്ട എരുമക്കാട് സ്വദേശി സരസന് ദാമോദരന്‍ (69) ആണ് റിയാദിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.30 വര്‍ഷമായി റിയാദ് നസീമിലെ സ്വകാര്യ സ്കൂളിലായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് ഇഖാമ പുതുക്കാതെയും ശമ്ബളം ലഭിക്കാതെയുമായി. ഇതോടെ ഇദ്ദേഹം ഇന്ത്യന്‍ എംബസി വഴി ഫൈനല്‍ എക്സിറ്റില്‍ നാട്ടില്‍ പോയി. ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് സന്ദര്‍ശക വിസയില്‍ തിരിച്ചെത്തിയത്. നേരത്തെ പരിചയമുള്ള സൗദി പൗരെന്റ വീട്ടിലെ വാട്ടര്‍ ടാങ്കിെന്റ അറ്റകുറ്റപണിക്കായി പോയപ്പോഴാണ് ദുരന്തമുണ്ടായത്. മൂന്നാം നിലയിലായിരുന്നു ടാങ്ക്. ഇവിടെ നിന്ന് അദ്ദേഹം കാലുവഴുതി താഴേക്ക് വീണു. തുടര്ന്ന്ആംബുലന്സില് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മാര്‍ച്ച് 23-നായിരുന്നു സംഭവം. അബോധാവസ്ഥയില്‍ തുടരുന്നതിനിടെ വെള്ളിയാഴ്ചയാണ് മരിച്ചത്.