ആയഞ്ചേരി: ജോലിക്കിടെ വീടിനുമുകളില്‍നിന്ന് വീണ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.കോട്ടപ്പള്ളിയിലെ പുതിയോട്ടുംകണ്ടിയില്‍ ചാത്തുവിന്റെയും രോഹിണിയുടെയും മകന്‍ ശ്രീജിത്താണ് (43) മരിച്ചത്.വടകര അരവിന്ദ് ഗോഷ് റോഡ് ഹാഷ്മി നഗറിലുള്ള വീട്ടില്‍ തിങ്കളാഴ്ച 12ഓടെയായിരുന്നു അപകടം.വീടിന്റെ രണ്ടാംനിലയില്‍ ജനല്‍ ഘടിപ്പിക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ ശ്രീജിത്തിനെ ഉടന്‍ വടകര സഹകരണ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും വിദഗ്ധ ചികിത്സക്ക് വിധേയനാക്കിയെങ്കിലും ബുധനാഴ്ച പുലര്‍ച്ച മൂന്നോടെ മരണം സംഭവിക്കുകയായിരുന്നു.