പത്തനംതിട്ട: തമിഴ്നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ വച്ചുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പത്തനംതിട്ട അടൂര്‍ സ്വേദേശി അനന്ദു ഉണ്ണികൃഷ്ണനാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചത്. കഴിഞ്ഞ നവംബര്‍ മാസത്തിലാണ് മേക്കര അണക്കെട്ടിന് സമീപത്ത് വച്ച് അച്ചന്‍കോവില്‍ സ്വദേശികളായ ഏഴ് പേര്‍ അനന്ദുവിനെ മര്‍ദിച്ചത്. അച്ചന്‍കോവില്‍ സ്വദേശികളുമായുണ്ടായ വാക്ക് തര്‍ക്കമായിരുന്നു മര്‍ദ്ദനത്തിന് കാരണം. അനന്ദുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.