കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എബ്രഹാമിന്റെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും ഇന്ന് രാവിലെ നടക്കും കളക്ടറുമായി കുടുംബാംഗങ്ങളും സമരസമിതി പ്രവര്‍ത്തകരും എം കെ രാഘവന്‍ എംപിയും മൂന്നാംവട്ടം നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മൃതദേഹം ഉച്ചകഴിഞ്ഞ് മൂന്നിന് കക്കയം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.കുടുംബത്തിന്റെ ആവശ്യങ്ങളേറെയും അംഗീകരിച്ച സാഹചര്യത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കുടുംബത്തിന് പത്ത് ലക്ഷം രൂപ കൈമാറും. ഫെന്‍സിങ് ജോലികളും ഇന്നുതന്നെ ആരംഭിക്കും.