തിരുവനന്തപുരം : മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. സ്വര്‍ണ്ണക്കടത്തിലെ പുതിയ ആരോപണങ്ങളും പി സി ജോര്‍ജ്ജിന്റെ അറസ്റ്റും പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉന്നയിക്കാനിടയുണ്ട്.മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാത്യു കുഴല്‍നാടന്റെ ആരോപണത്തില്‍ ഇതുവരെ മുഖ്യമന്ത്രി മറുപടി പറയാത്തതും പ്രതിപക്ഷം ആയുധമാക്കും.