പത്തനംതിട്ട : മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തില്‍ ഭക്ഷണം വിളമ്ബിയ ചെങ്ങന്നൂരിലെ കാറ്ററിംഗ് സെന്ററിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.ഓവന് ഫ്രഷ് എന്ന കാറ്ററിംഗ് സെന്ററിന്റെ ലൈസന്‍സാണ് ആലപ്പുഴ ജില്ല ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തത്. ഇവിടെ നിന്നും ഭക്ഷണ സാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം അവസാനിക്കുന്നത് വരെ സസ്പെന്ഷന് നടപടി നിലനില്ക്കും.
ഭക്ഷ്യ വിഷബാധ ഉണ്ടായ പശ്ചാത്തലത്തില്‍ കാറ്ററിങ് സ്ഥാപന ഉടമയ്ക്കെതിരെ കേസെടുത്തു. ചെങ്ങന്നൂര്‍ സ്വദേശി മനുവിനെതിരെയാണ് കീഴ്വായ്പ്പൂര് പോലീസ് കേസെടുത്തത്.മായം ചേര്‍ക്കല്‍, പൊതു ശല്യം, എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്.
മാമോദീസ ചടങ്ങിലെ വിരുന്നില്‍ പങ്കെടുത്തവരില്‍ നിരവധിപേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. മല്ലപ്പള്ളിയില്‍ വ്യാഴാഴ്ച നടന്ന വിരുന്നില്‍ ഭക്ഷണം കഴിച്ചവരാണ് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും നിര്‍ദേശം നല്കി.