തിരുവനന്തപുരം: – പൂജപ്പുര മാർക്കറ്റിന് സമീപം നേതാജി റോഡിൽ സ്വകാര്യ വ്യക്തിയുടെ ഹുങ്കിന് മുന്നിൽ പ്രദേശവാസികൾ മുട്ടുമടക്കില്ല.നേതാജി റോഡിൻ്റെ തുടക്കത്തിൽ പുതുതായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന വീടിൻ്റെ ഡ്രെയനേജ് മാൻഹോൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത് റോഡിൽ മാൻഹോൾ നിർമ്മിക്കുന്നതിന് 20 ദിവസത്തിലധികം റോഡിൽ കുഴിയെടുത്ത് ഈ പ്രദേശവാസികൾക്ക് ഗതാഗതസ്തംഭനം സൃഷ്ടിക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. സംഭവത്തിൽ ചില രാഷ്ട്രീയ കക്ഷികളുടെ ”മൂടുതാങ്ങൽ”ഉള്ളതായിട്ടാണ് അറിയുന്നത്. 20 ദിവസത്തേക്ക് റോഡ് സ്വകാര്യ വ്യക്തിയുടെ ആവശ്യത്തിലേക്കായി അടച്ച് പ്രദേശവാസികളെ വട്ടം കറക്കുന്നതിനെതിരെ വ്യാപക പ്രതിഷേധത്തിന് വഴി ഒരുക്കും.