തിരുവനന്തപുരം: നിരോധിത മയക്കുമരുന്ന് കൈവശം വച്ച് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിലായി.നേമം പള്ളിച്ചല്‍ സ്വദേശി വിവേകിനെയാണ് (22) കരമന പൊലീസ് അറസ്റ്റുചെയ്‌തത്. ഏപ്രില്‍ 21ന് കിള്ളി ടൂറിസ്റ്റ് ഹോമില്‍ നിന്ന് പിടികൂടിയ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയാണ് വിവേക്. ഇയാള്‍ അന്ന് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞിരുന്നു.27 ഗ്രാം എം.ഡി.എം.എയുമായി അഞ്ചുപേരെയാണ് പൊലീസ് അന്ന് അറസ്റ്റുചെയ്‌തത്. അടുത്തിടെ ഒരാള്‍ കൂടി ഈ കേസില്‍ പിടിയിലായിരുന്നു. തകരപ്പറമ്ബിലെ മൊബൈല്‍ ഷോപ്പ് ജീവനക്കാരനായിരുന്ന വിവേക് കഴിഞ്ഞ കുറച്ചുമാസങ്ങളായി ജോലിക്ക് പോയിരുന്നില്ല. വളരെആഡംബരപൂര്‍ണമായ ജീവിതമാണ് പ്രതി നയിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളാണ് സംഘത്തിന് ബാംഗ്ളൂരില്‍ നിന്ന് എം.ഡി.എം.എ എത്തിച്ചുകൊടുത്തിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. കേസില്‍ പിടിയിലാകുന്ന ഏഴാമത്തെ പ്രതിയാണ് വിവേക്.