ആലപ്പുഴ: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളടക്കമുള്ള സംഘത്തെ ആക്രമിക്കുകയും വാഹനം അടിച്ചുതകര്‍ക്കുകയും ചെയ്‌ത ആലപ്പുഴ ഗുരുമന്ദിരം കന്നിട്ടവെളിയില്‍ അര്‍ജ്ജുന്‍ വിഷ്ണുവിനെ(26) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച രാത്രി 11.30ന് കളര്‍കോട് ജംഗ്ഷനിലായിരുന്നു സംഭവം.
നിലമ്ബൂര്‍ സ്വദേശികളായ ഒമ്ബത് കുട്ടികളടക്കമുള്ള 39 അംഗ തീര്‍ത്ഥാടകസംഘം ചായകുടിക്കാന്‍ ദേശീയപാതയിലെ കളര്‍കോട് ജംഗ്ഷനില്‍ വാഹനം നിറുത്തി. അര്‍ജ്ജുന്റെ ബൈക്ക് ഇവരുടെ വാഹനത്തിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്നു. ഇയാള്‍ക്കൊപ്പം ഒരു യുവതിയുമുണ്ടായിരുന്നു. തീര്‍ത്ഥാടക സംഘത്തിലെ കുട്ടികള്‍ യുവാവിന്റെ ബൈക്കിനോട് ചേര്‍ന്ന് നിന്ന് ഫോട്ടോ എടുക്കുന്നത് കണ്ട അര്‍ജ്ജുന്‍ കുട്ടികളെ ബൈക്കില്‍ നിന്ന് തള്ളിയിട്ടുവെന്നാണ് പറയുന്നത്. ഇയാളുടെയും യുവതിയുടെയും ചിത്രങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ചായിരുന്നുഅക്രമം. മലപ്പുറം നിലമ്ബൂര്‍ ചുങ്കത്തറ സ്വദേശി വിഷ്ണുവിന്റെ മകള്‍ അലീന, ബന്ധു വൃന്ദാവന(9) എന്നീ കുട്ടികളുടെ കൈയ്ക്ക് മുറിവേറ്റു. ഇതോടെ തീര്‍ത്ഥാടകരും യുവാവും തമ്മില്‍ സംഘര്‍ഷവുമുണ്ടായി. സംഘര്‍ഷത്തില്‍ യുവാവിനും മര്‍ദ്ദനമേറ്റിട്ടുണ്ട്. തുടര്‍ന്ന് മടങ്ങിപോയ വിഷ്ണു കൈക്കോടാലിയുമായിയെത്തിതീര്‍ത്ഥാടകരുടെ ബസിന്റെ വാതില്‍ ചില്ലുകള്‍ അടിച്ചുപൊട്ടിച്ച് കടന്നുകളയുകയായിരുന്നു. തീര്‍ത്ഥാടകരുടെ പരാതിയില്‍ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷിക്കവേ ഇന്നലെ വൈകിട്ടോടെയാണ് ഇയാള്‍ അറസ്റ്റിലായത്.