മുംബൈ: മുംബൈയില്‍ ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിക്കുകയും വനിതാ ജീവനക്കാരിയെ അധിക്ഷേപിക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍.ഷാഹിദ് റാഷിദ് ഷെയ്ഖ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ ഭാഭാ ഹോസ്പിറ്റലിലെ റേഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍ക്കാണ് മര്‍ദനമേറ്റത്.ഭാര്യയ്ക്ക് സോണോഗ്രഫി ചെയ്യാനാണ് ഷാഹിദ് ആശുപത്രിയിലെത്തിയത്. ഇവിടെയെത്തിയ മറ്റ് ആളുകള്‍ക്കൊപ്പം ക്യൂവില്‍ നില്‍ക്കുകയായിരുന്ന ഷാഹിദ് വരി തെറ്റിച്ച് മുന്നില്‍ വരാന്‍ ശ്രമിച്ചു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ അറ്റന്‍ഡര്‍ ഇയാളോട് കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതോടെ പെട്ടന്ന് ഇയാള്‍ അക്രമാസക്തനാകുകയും അറ്റന്‍ഡറെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവം കണ്ട് ഡോക്‌ടര്‍ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ ഷെയ്ഖ് ഇദ്ദേഹത്തെമര്‍ദിച്ചു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴടക്കി.