കൊച്ചി: കൊച്ചി കലൂരില്‍ നടുറോഡില്‍ യുവാവ് കഴുത്തറുത്ത് മരിച്ചു. കത്തികൊണ്ട് യുവാവ് സ്വയം കഴുത്തിലും കൈയിലും മുറിവേല്‍പ്പിക്കുകയായിരുന്നു.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.കലൂര്‍ ദേശാഭിമാനി ജംഗ്ഷനില്‍ വൈകിട്ട് ആറ് മണിക്കായിരുന്നു സംഭവം. രക്തം വാര്‍ന്ന് അവശനിലയിലായ യുവാവിനെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് ആശുപത്രിയിലെത്തിച്ചത്. യുവാവിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.