തിരുവനന്തപുരം: കിളിമാനൂരില്‍ സ്കൂട്ടര്‍ യാത്രക്കാരി മരിച്ച അപകടത്തില്‍ കാര്‍ ഓടിച്ചയാള്‍ അറസ്റ്റില്‍. കാർ ഓടിച്ചിരുന്ന തിരുവല്ല സ്വദേശി ഗിരീഷ് കുമാര്‍ (54) ആണ് അറസ്റ്റിലായത്.ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പോലീസ് വ്യക്തമാക്കി.
എയര്‍ പോര്‍ട്ടില്‍ പോയി മടങ്ങുന്ന വഴിയാണ് അപകടം സംഭവിച്ചത്. അലക്ഷ്യമായും അമിത വേഗത്തിലും വാഹനം ഓടിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. നിയന്ത്രണം വിട്ട കാര്‍, രണ്ട് കാറുകളിലിടിച്ചതിന് ശേഷം സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.