ആലപ്പുഴ: സോളാര്‍ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ച ആര്യാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ രാര ഭവനില്‍ രാജീവിനെ (തത്ത രാജീവ്-24) നോര്‍ത്ത് പൊലീസ് അറസ്റ്റു ചെയ്തു. 13ന് രാത്രിയിലാണ് ആര്യാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ ചെമ്പന്തറ അമ്പലത്തിന് സമീപം സ്ഥാപിച്ചിരുന്ന സോളാര്‍ ലൈറ്റിന്റെ 25000 രൂപ വില വരുന്ന ബാറ്ററി മോഷ്ടിച്ചത്. നോര്‍ത്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ കൈയില്‍ നിന്ന് മോഷണ വസ്തുക്കളും കണ്ടെടുത്തു.