ചാത്തന്നൂര്‍: ഉത്സവം കാണാന്‍ പോയി തിരികെ വന്ന യുവാവിനെ ബിയര്‍കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ആളെ ചാത്തന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.ചാത്തന്നൂര്‍ കോയിപ്പാട് രാജീവ് ഗാന്ധി കോളനി പ്രിയങ്ക ഭവനില്‍ മമ്മു സലി എന്ന് വിളിക്കുന്ന വിഷ്ണുവാണ് (31) പൊലീസ് പിടിയിലായത് . കാരം കോട് പ്രസാദ് ഭവനില്‍ അനൂപിനെയാണ്(28) കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10.45ഓടെ അനൂപും കൂട്ടുകാരും കൂടി ഉളിയനാട് അപ്പുപ്പന് കാവിലെ ഉത്സവം കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുന്ന വഴി കിണറ് മുക്കിന് സമീപമുളള കല്ലുമലയില്‍ വച്ച് പ്രതി അസഭ്യം വിളിക്കുകയും കൈയ്യില്‍ കരുതിയിരുന്ന ബിയര്‍ കുപ്പി കൊണ്ട് അനൂപിന്റെ തലയില്‍ ആഞ്ഞടിക്കുകയുമായിരുന്നു.അനൂപിന്റെ അനുജന് പ്രതിക്കെതിരെ ചാത്തന്നൂര്‍ പൊലീസില്‍ മുമ്പ് പരാതി നല്‍കിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. കൊട്ടിയം, ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനുകളില്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയാണിയാള്‍. കഞ്ചാവ് കേസില്‍ ജയിലിലായിരുന്ന ഇയാള്‍ ഇയിടെയാണ് ജാമ്യത്തിലിറങ്ങിയത്.