ചങ്ങനാശേരി: സ്‌ക്രൂഡ്രൈവര്‍ കൊണ്ട് ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.മാടപ്പള്ളി മുണ്ടുകുഴി ഭാഗത്ത് പുതുപ്പറമ്പില്‍ സന്തോഷ് കുമാറി( പിണ്ടി സന്തോഷ് 48)നെയാണ് അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞദിവസം രാവിലെ ചങ്ങനാശേരി ബിവറേജ് ഷോപ്പിനുസമീപം വച്ചാണ് സംഭവം. ഇയാള്‍ കുറിച്ചി ഇത്തിത്താനം സ്വദേശിയെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിയശേഷം കല്ല് ഉപയോഗിച്ച് നെഞ്ചത്ത് ഇടിക്കുകയായിരുന്നു. കുറച്ചുദിവസം മുമ്ബ് സന്തോഷ് കുമാറും ചെത്തിപ്പുഴയിലുള്ള സുഹൃത്തും തമ്മില്‍ ഉണ്ടായ വഴക്ക് ഇയാള്‍ ഇടപെട്ട് പിന്തിരിപ്പിച്ചു വിട്ടിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് സന്തോഷ് കുമാര്‍ ഇയാളെ ആക്രമിച്ചത്.പരാതിയുടെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി പൊലീസ് കേസ് രജിസ്റ്റര്‍ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.