കോഴിക്കോട്: കൊലപാതക കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ആള്‍ കഞ്ചാവുമായി പൊലീസ് പിടിയില്‍. തമിഴ്നാട് സ്വദേശിയായ എം.മുരുകനെ (59) യാണ് അറസ്റ്റ് ചെയ്തത്. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി ബിജുരാജിന്‍്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിറ്റി ക്രൈം സ്ക്വാഡും ടൗണ്‍ പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.ഒരു കിലോഗ്രാമില്‍ താഴെ മാത്രം കഞ്ചാവ് തവണകളായി കൊണ്ടുവന്ന് വിദ്യാര്‍ത്ഥികളെ കെണിയിലാക്കുന്ന സംഘത്തില്‍ പെട്ടയാളാണ് മുരുകന്‍. ആന്ധ്രയില്‍ നിന്നും കോയമ്ബത്തൂരില്‍ കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘങ്ങളില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് വാങ്ങുന്നത്. പാളയം ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും കഞ്ചാവ് വില്‍പ്പന നടത്തുന്ന പ്രതിയെടൗണ്‍ സബ്ബ് ഇന്‍സ്പെക്ടര്‍ സുഭാഷ് ചന്ദ്രന്‍ ആണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ബാറിന് മുന്നില്‍ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.