പെട്രോള്‍ പമ്പില്‍ നാലംഗ സംഘം നടത്തിയ ആക്രമണത്തില്‍ മാനേജര്‍ക്ക് ഗുരുതര പരുക്ക്

പൂങ്കാവ്:പൂങ്കാവില്‍ പെട്രോള്‍ പമ്പില്‍ നാലംഗ സംഘം നടത്തിയ ആക്രമണത്തില്‍ മാനേജര്‍ക്ക് ഗുരുതര പരുക്ക്.മൂന്നു ജീവനക്കാര്‍ക്കും മര്‍ദനമേറ്റു. സംഭവത്തില്‍ നാലു പ്രതികളില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തു.പ്രമാടം ഗ്രാമപഞ്ചായത്തംഗത്തിന്റെ മകന്‍ കെ.എസ്. ആരോമല്‍, പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേര്‍ കൂടി പ്രതികളാണ്. ആരോമലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.ഞായറാഴ്ച വൈകിട്ടാണ് സംഭവം. പൂങ്കാവ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ പ്രതീഷ് പെട്രോള്‍ അടിക്കാനെത്തി ഇയാള്‍ യു.പി.ഐ. മുഖേനെ പണം അടച്ച്‌ പെട്രോള്‍ അടിക്കാന്‍ ചെന്നപ്പോള്‍ സമയം വൈകിയെന്ന് പറഞ്ഞതിനായിരുന്നു അക്രമം.ഈ സമയം പമ്പില്‍ കറന്റില്ലായിരുന്നു. ജീവനക്കാര്‍ ജനറേറ്റര്‍ ഓണ്‍ ചെയ്ത ശേഷം ഒരു മിനിറ്റ് വെയിറ്റ് ചെയ്യണമെന്ന് പറഞ്ഞതോടെ ഉണ്ണി എന്ന ജീവനക്കാരനെ പ്രതീഷ് അടിച്ചു. ഇയാള്‍ക്ക് തലയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതു കണ്ട് ഓടി വന്ന പമ്പ് മാനേജര്‍ സാം മാത്യുവിന്റെ തല അടിച്ചു പൊട്ടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × 1 =