നെയ്യാറ്റിൻകര താലൂക്കിലെ അമ്പൂരി പഞ്ചായത്തിൽ സുഹൃത് സംഗമം നടന്നു. അമ്പൂരി തൊടുമല വാർഡിൽ കാരിക്കുഴിയിൽ വച്ച് ശ്രീ അശോകൻ കാണി അവർകളുടെ അധ്യക്ഷതയിൽ സുഹൃത് സംഗമം നടന്നു .ഹിന്ദു ധർമ്മ പരിഷത്ത് അധ്യക്ഷൻ എം. ഗോപാൽജി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വെങ്ങാനൂർ ഗോപകുമാർ ജയശ്രീ ഗോപാലകൃഷ്ണൻ ജില്ലാ കമ്മിറ്റി അംഗം, അരുൺ എ .കെ .എൻ, ഡോ. അജേഷ്, ശ്രീ രതീഷ് എന്നിവർ കേന്ദ്ര പദ്ധതികളെക്കുറിച്ചും വികസന കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. സരിൻ ശിവൻ സ്വാഗതവും അജിത്ത് കൃതജ്ഞതയും രേഖപ്പെടുത്തി. വനവാസികളുടെ നിരന്തര ആവശ്യങ്ങൾ സംഗമത്തിൽ ഉന്നയിക്കുകയും അടിയന്തരമായി റോഡ് ഗതാഗതസൗകര്യം, കേന്ദ്രസർക്കാർ കർഷകർക്ക് നൽകിവരുന്ന കിസാൻ സമ്മാൻ നിധി അർഹതർക്ക് നൽകുക, പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം എല്ലാവർക്കും വീട് ജൽജീവൻ പദ്ധതിയുടെ ഭാഗമായ കുടിവെള്ള ലഭ്യത എല്ലാ വീടുകളിലും ഉണ്ട് എന്ന് ഉറപ്പുവരുത്തുക. തൊഴിലില്ലാത്ത യുവാക്കൾക്ക് തൊഴിൽ ലഭിക്കുവാനുള്ള അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുക തുടങ്ങി വനവാസികൾക്ക് നിഷേധിക്കപ്പെടുന്ന ആനുകൂല്യങ്ങൾ നേരിട്ട് അവരിൽ എത്തിക്കുക എന്നിവ സുഹൃത്ത് സംഗമത്തിൽ അവർ വ്യക്തമാക്കി.