കൊയിലാണ്ടി :മുചുകുന്ന് നോർത്ത് യു.പി സ്കൂളിൽ 34 വർഷങ്ങൾക്ക് മുൻപ് പഠിച്ചിറങ്ങിയ കൂട്ടുകാർ ഒത്തുചേർന്നു.
സ്കൂളിലെ ക്ലാസ്സ് മുറികളിലും ഇടനാഴികളിലും കുഞ്ഞു ഇടവഴികളിലൂടെയും കളിച്ചും പഠിച്ചും വളർന്നു സമൂഹത്തിന്റെ പല തുറകളിലായി പല നാടുകളിലായി കഴിയുന്നവർ ഒരു വട്ടം കൂടി സ്കൂൾ മുറ്റത്ത് ഒത്തുചേർന്നപ്പോൾ അത് അവിസ്മരണീയമായ അനുഭവമായി.
മഷിത്തണ്ട് എന്ന പേരിൽ നടന്ന സ്നേഹസംഗമം ആഴമേറിയ സൗഹൃദ കൂട്ടായ്മയായി മാറി. പ്രവാസികളായ കൂട്ടുകാരും വിവിധ തൊഴിൽ മേഖല കണ്ടെത്തി ജീവിതം നയിക്കുന്ന സുഹൃത്തുക്കളും സംഗമത്തിൽ പങ്കുചേർന്നു.
ഓണാഘോഷത്തോടനുബന്ധിച്ചാണ് സംഗമം നടന്നത്. ഗ്രാമപഞ്ചായത്തംഗം ലതിക ,പി ഉദ്ഘാടനം ചെയ്ത കൂട്ടായ്മയിൽ നിരവധി പ്രമുഖ വ്യക്തികൾ സംബന്ധിച്ചു.