കുന്നംകുളം: പന്നിത്തടം ചിറമനേങ്ങാട് അമ്മയേയും രണ്ടു മക്കളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചിറമനേങ്ങാട് മാത്തൂര്‍ ക്ഷേത്രത്തിനു സമീപം ഹാരിസിന്‍റെ ഭാര്യ ഷഫീന (28), മകള്‍ രണ്ടര വയസുള്ള അജുവ, മകന്‍ ഒരു വയസുകാരന്‍ അമന്‍ എന്നിവരെയാണു വീട്ടില്‍ തീ പൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്.മൃതദേഹങ്ങള്‍ കത്തിക്കരഞ്ഞ നിലയിലാണ്. ബന്ധുവീട്ടിലായിരുന്ന ഷഫീന ശനിയാഴ്ച രാത്രിയിലാണു തിരിച്ചെത്തിയത്. തുടര്‍ന്നാണ് ഇത് ചെയ്തതെന്നു കരുതുന്നു. വീടിനോടു ചേര്‍ന്നുള്ള ബാല്‍ക്കണിയിലാണു മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടത്. ഇവരുടെ വീട്ടില്‍ ഉമ്മ ഷെഫീനയുടെ ഭര്‍ത്താവിന്‍റെ ഉമ്മയും മൂത്ത കുട്ടിയും മാത്രമാണ് ഉണ്ടായിരുന്നത്. മരിച്ച വിവരം ആരും അറിഞ്ഞില്ല. വീടിനു മുന്നിലൂടെ ഇന്നലെ രാവിലെ നടന്നു പോയവരാണു മൃതദേഹങ്ങള്‍ കണ്ട് വീട്ടുകാരെ വിവരമറിയിച്ചത്.വിദേശത്തുള്ള ഷഫീനയുടെ ഭര്‍ത്താവ് ഹാരിസ് വിവരമറിഞ്ഞ് ഇന്നലെ വൈകുന്നേരം നാട്ടിലെത്തി.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേയ്ക്കു മാറ്റി.