കാസര്‍ക്കോട്: മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. നിലേശ്വരം കണിച്ചിറയിലെ രുഗ്മിണി (63) ആണ് മരിച്ചത്.സംഭവത്തില്‍ ഇവരുടെ മകൻ സുജിത്തിനെ കസ്റ്റഡിയില്‍ എടുത്തു. പരിശോധനയില്‍ സുജിത് മാനസിക വെല്ലുവിളികള്‍ നേരിടുന്ന ആളാണെന്നു കണ്ടെത്തി. പിന്നാലെ സുജിത്തിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
സുജിത് അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നാലെയാണ് ആക്രമണം. വ്യാഴാഴ്ചയാണ് രുഗ്മണിയെ സുജിത് ആക്രമിച്ചത്. അടിയേറ്റ് രുഗ്മിണിക്കു ഗുരുതരമായി പരിക്കേറ്റു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രുഗ്മിണി. ഇന്നാണ് മരണം സംഭവിച്ചത്.