പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിജോര്‍ജ് ഉണ്ണൂണ്ണിയുടെ കൊലപാതകത്തില്‍ പ്രതികള്‍ പിടിയിലായി. പ്രതികളായ മുരുകൻ, ബാലസുബ്രഹ്‌മണ്യൻ, ഹാരിബ് എന്നിവരാണ് പിടിയിലായത്.തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നുമാണ് പ്രതികളായ മുരുകൻ, ബാലസുബ്രഹ്‌മണ്യൻ എന്നിവരെ അന്വേഷണ സംഘം പിടികൂടിയത്. പ്രതികളെ പത്തനംതിട്ടയില്‍ എത്തിച്ചിരുന്നു. ഹാരിബ് പത്തനംതിട്ടയിലെ ഓട്ടോ ഡ്രൈവറാണ്. മോഷണശ്രമത്തിനിടെയായിരുന്നു പ്രതികള്‍ കഴുത്ത് ഞെരിച്ച് ജോര്‍ജിനെ കൊന്നത്.
ഡിസംബര്‍ 30-നാണ് ജോര്‍ജിനെ കടയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കൈകാലുകള്‍ ബന്ധിച്ച് വായില്‍ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. സാധനങ്ങള്‍ വാങ്ങുന്നതിനായി എത്തിയവരാണ് കടയുടെ പിൻഭാഗത്ത് മൃതദേഹം കാണുന്നത്.
ജോര്‍ജിന്റെ കഴുത്തില്‍ ഉണ്ടായിരുന്ന ഒമ്ബത് പവന്റെ സ്വര്‍ണമാലയും കടയില്‍സൂക്ഷിച്ചിരുന്ന പണവും നഷ്ടമായിരുന്നു. കൂടാതെ കഴുത്ത്‌ഞെരിച്ച് കൊല്ലാൻ ഉപയോഗിച്ച കൈലി മുണ്ടും ഷര്‍ട്ടും സമീപത്തു നിന്നും പോലീസിന് ലഭിച്ചിരുന്നു.