നെടുമങ്ങാട്: ഇരിഞ്ചയം സ്വദേശിയായ വീട്ടമ്മയെ രാത്രി വീട്ടില്‍ കയറി ആക്രമിച്ച് വീട് തകര്‍ത്ത അയല്‍വാസി പൊലീസ് പിടിയില്‍.ഇരിഞ്ചയം മണകാട്ടില്‍ വീട്ടില്‍ രമേശ്(49) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 16ന് രാത്രി 9.15 നായിരുന്നു കേസിനാസ്പദമാ. സംഭവം. ഭര്‍ത്താവും മകളുമൊത്ത് വീടിന്‍റെ സിറ്റൗട്ടില്‍ ഇരുന്ന വീട്ടമ്മയുമായി മദ്യലഹരിയില്‍ ആയിരുന്ന രമേശ് വഴക്കിടുകയും ഭര്‍ത്താവിനെ ചീത്ത വിളിക്കുകയും ചെയ്തു. തുടര്‍ന്ന്, ഭര്‍ത്താവിനെ ദേഹോപദ്രവം ചെയ്യുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ രമേശ് വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു.