ഭര്‍ത്താവ് ഹൃദയാഘാതത്താല്‍ മരിച്ചതറിഞ്ഞ് നവവധു ജീവനൊടുക്കി. ഭാര്യയുമായി മൃഗശാലയിലെത്തിയ 25 കാരനായ അഭിഷേക് അലുവാലിയയാണ് ഹൃദയാഘാതം മൂലം മരിച്ചത്.ഇതറിഞ്ഞ 22കാരിയായ ഭാര്യ അഞ്ജലി ഏഴാം നിലയിലുള്ള അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഡല്‍ഹിയിലെ ഘാസിയാബാദില്‍ തിങ്കളാഴ്ചയാണ് സംഭവം. അഞ്ജലിക്കൊപ്പമാണ് അഭിഷേക് മൃഗശാലയിലെത്തിയത്. ഇവിടെ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് അഭിഷേക് കുഴഞ്ഞുവീഴുകയായിരുന്നു.അഭിഷേക് വീണത് കണ്ട് ഭയന്ന അഞ്ജലി ഉടന്‍ തന്നെ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരമറിയിക്കുയും അഭിഷേകിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ അഭിഷേകിനെ രക്ഷിക്കാനായില്ല. പിന്നീട് മൃതദേഹംവീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ മുഴുവന്‍ നേരവും അതിനടുത്തിരിക്കുകയായിരുന്നു അഞ്ജലിയെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. പെട്ടന്ന് ബാല്‍ക്കെണിയിലേക്കോടിയ അഞ്ജലി ഏഴാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.