കോഴിക്കോട് : സിനിമാതിയേറ്ററിനടുത്തുള്ള പാര്‍ക്കിങ്ങില്‍ വച്ച് ബുള്ളറ്റ് മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടി.നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഫസലുദ്ദീന്‍ തങ്ങള്‍ (28)ആണ് പിടിയിലായത്.കഴിഞ്ഞ ആഗസ്റ്റ് മാസം 18ം തിയ്യതി രാത്രി അപ്‌സര തിയേറ്ററിനു പുറകിലുള്ള പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് അര്‍ദ്ധരാത്രിയോടെയാണ് പ്രതി മോഷ്ടിച്ചത്. കോഴിക്കോട് നിന്ന് മോഷ്ടിച്ച ബുള്ളറ്റ് കുടില്‍തോടുള്ള രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ചശേഷം പ്രതി വയനാട്ടിലേക്ക് കടക്കുകയായിരുന്നു.