നേമം: മെഡിക്കല്‍ സ്റ്റോറിന്റെ മറവില്‍ എംഡിഎംഎയും കഞ്ചാവും വില്‍പ്പന നടത്തിയ ഉടമ അറസ്റ്റില്‍. പ്രാവച്ചമ്പലം ശാരദ മെഡിക്കല്‍ സ്റ്റോറിന്റെ ഉടമസ്ഥനായ പ്രാവച്ചമ്പലം റെജിത്ത് വിഹാറില്‍ റെനിത് വിവേക് (31) ആണ് നെയ്യാറ്റിൻകര എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.പള്ളിച്ചല്‍ പ്രാവച്ചമ്പലം ഭാഗത്തു നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും വില്‍പ്പന നടത്തിയതായി കണ്ടെത്തിയത്.പ്രതിയില്‍ നിന്ന് 215 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. തുടര്‍ന്ന് എക്‌സൈസ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന 2.231 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.