റിയാദ്: വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരിച്ചു. മദീനയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.ലയണ്‍ എയര്‍ വിമാനത്തിലെ യാത്രക്കാരിയാണ് മരിച്ചത്. വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ് ലാഡറില്‍ നിന്ന് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ലയണ്‍ എയറിന്റെ എ-330 വിമാനത്തില്‍ നടന്ന അപകടത്തെക്കുറിച്ച് വിവരം ലഭിച്ചതായി നാഷനല്‍ സേഫ്റ്റി സെന്റര്‍ ചൊവ്വാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. മദീന വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്ന എല്‍.എന്‍ 074 നമ്പര്‍ വിമാനത്തിലാണ് സംഭവം.