നെടുമങ്ങാട്: ഇടിമിന്നലിനെ തുടര്‍ന്ന് കുഴഞ്ഞു വീണ ആള്‍ മരിച്ചു. വെള്ളനാട് കുതിരകുളം കൂവക്കോട് മഹേഷ് ഭവനില്‍ ടി.ആര്‍.രാജേന്ദ്രന്‍ (62) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 4.15 ഓടെയാണ് സംഭവം. കുതിരക്കുളത്ത് പോപ്സണ്‍ കമ്ബനി വക കൃഷിയിടത്തില്‍ കൃഷിപ്പണി ചെയ്യുകയായിരുന്നു രാജേന്ദ്രന്‍. ഇയാളോടൊപ്പം പണിയില്‍ ഏര്‍പ്പെട്ടിരുന്ന മറ്റ് രണ്ടു പേര്‍ക്ക് യാതൊരു കുഴപ്പവും ഇല്ല.
കൃഷിയിടത്തില്‍ കുഴഞ്ഞ് വീണ രാജേന്ദ്രനെ ഉടന്‍ തന്നെ വെള്ളനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.