പറവൂർ : വഴിയാത്രിക്കാരിയായ വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്ന് കളഞ്ഞയാള്‍ പോലീസ് പിടിയില്‍. പറവൂര്‍ ചെറിയ പല്ലംതുരുത്തില്‍ വാടകയ്ക്ക് താമസിക്കുന്ന കിഴക്കേപ്പുറം മാളിയേക്കല്‍ വീട്ടില്‍ ജോയി (53) ആണ് പറവൂര്‍ പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവം. തൃക്കേപ്പറമ്പ് പറയക്കാട് റോഡിലൂടെ നടന്നു പോയ വീട്ടമ്മയുടെ ഒന്നരപ്പവന്‍ തൂക്കം വരുന്ന മാലയാണ് സ്‌ക്കൂട്ടറിലെത്തിയ മോഷ്ടാവ് കവര്‍ന്നത്.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.