മുണ്ടക്കയം: വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം 10 സെന്‍റ് കോളനി ഭാഗത്ത് നടുവിലെത്തു രതീഷി(30)നെയാണ് അറസ്റ്റ് ചെയ്തത്.വീട്ടമ്മയുടെ വീട്ടുവളപ്പില്‍ ഇയാള്‍ മാലിന്യം ഇടുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മ ഇത് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തില്‍ ഇയാള്‍ വീട്ടമ്മയെ ചീത്ത വിളിക്കുകയും കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന്, ഇയാള്‍ സംഭവ സ്ഥലത്തുനിന്ന് മുങ്ങി. തുടര്‍ന്ന്, പരാതിയുടെ അടിസ്ഥാനത്തില്‍ മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.