എറണാകുളം: വ്യാജനോട്ട് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന യുവാവിനെ പോലീസ് പിടികൂടി. കോതമംഗലം പുതുപ്പാടി കുരുപ്പാത്തടത്തില്‍ പ്രവീണ്‍ ഷാജി (24) ആണ് പിടിയിലായത്.ഇയാളില്‍ നിന്ന് 500 രൂപയുടെ രണ്ട് വ്യാജനോട്ടുകളും 200 രൂപയുടെ നാല് വ്യാജനോട്ടുകളും 50 രൂപയുടെ മൂന്ന് വ്യാജനോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. കിഴക്കേക്കര മേഖലയിലെ പെട്രോള്‍ പമ്ബില്‍ കഴിഞ്ഞ ദിവസം 500 രൂപയുടെ ഒരു കള്ളനോട്ട് ലഭിച്ചിരുന്നു. തുടര്‍ന്ന് പമ്പിൽ വന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ നോട്ട് നല്‍കിയത് പ്രവീണ്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു.പ്രവീണിന്‍റെ ഉടമസ്ഥതയില്‍ പേഴയ്ക്കാപ്പിള്ളി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന “പ്രണവ് ഓട്ടോ ഇലക്‌ട്രിക്ക്’ എന്ന സ്ഥാപനത്തിലാണ് വ്യാജനോട്ട് നിര്‍മാണം നടന്നിരുന്നത്.