കല്‍പ്പറ്റ : ഭജനമഠം റോഡില്‍ വെച്ച് പരിശോധന നടത്തവെ പോലീസിനെ കണ്ട് പരിഭ്രമിച്ച് കയ്യിലുണ്ടായിരുന്ന മയക്കുമരുന്ന് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ കുഞ്ഞിരായീന്‍കണ്ടി വീട്ടില്‍ ഷഫീഖ് (37) നെയാണ് പോലീസ്പിടികൂടിയത്.
ഓടിയ സമയം ഇയാള്‍ വലിച്ചെറിഞ്ഞ വസ്തു തിരഞ്ഞു കണ്ടുപിടിച്ച് പരിശോധിച്ചതില്‍ 46.9 ഗ്രാം അതിമാരക മയക്കുമരുന്നായ MDMA യും, 29 എണ്ണം (17.5 gm) മയക്കുമരുന്ന് ഗുളികളും കണ്ടെത്തി. പ്രതി ഉപയോഗിച്ച KL 52 G 6545 കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.