തൃശൂർ : ത്യശൂര്‍ റോഡില്‍ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ വന്‍ മോഷണം നടന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.80 പവനോളം സ്വര്‍ണം മോഷ്ടിച്ചു. കുന്നംകുളം തൃശൂര്‍ റോഡിലെ ശാസ്ത്രജീനഗര്‍ മൂന്നില്‍ താമസിക്കുന്ന 111ആം നമ്ബര്‍ പ്രശാന്തി വീട്ടില്‍ രാജന്റെ ഭാര്യ 54 വയസ്സുള്ള ദേവിയുടെ വീട്ടിലാണ് മോഷണം നടന്നത്.ഇന്ന് രാവിലെ 10 മണിയോടെ വീട്ടുടമ വീടുപൂട്ടി കല്യാണത്തിന് പോയിരുന്നു. മടങ്ങി മൂന്നരയോടെ വീട്ടില്‍ വന്ന സമയത്താണ് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാരിവലിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന 80 പവനോളം വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടതായി അറിയുന്നത്.