തിരുവനന്തപുരം : ചരിത്ര പ്രസിദ്ധവും, സ്ത്രീ കളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം27ന് തുടങ്ങി മാർച്ച് 8ന് അവസാനിക്കും. ചരിത്ര പ്രസിദ്ധ മായ പൊങ്കാല മാർച്ച് 7നാണ്. ഒന്നാം ഉത്സവദിവസമായ27ന് വെളുപ്പിന് 4.30ന് കാപ്പ് കെട്ടി കുടിയിരുത്തൽ ചടങ്ങുകൾ നടക്കുന്നതോടെ യാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. വൈകുന്നേരം 6.30ന് മെയിൻ സ്റ്റേജ് ആയ അംബയിൽ കലാ പരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര താരം ഉണ്ണിമുകുന്ദൻ നിർവഹിക്കും. സാമൂഹിക പ്രവർത്തക ഡോക്ടർ പി ഭാനുമതിക്കു ഈ വർഷത്തെ ആറ്റുകാൽ അംബാ പുരസ്ക്കാരംനൽകി ആദരിക്കും. രാത്രി 8ന് പണ്ഡിറ്റ് രമേശ് നാരായൺ സംഘവും അവതരിപ്പിക്കുന്ന സംഗീതക്ക ച്ചേരി, രാത്രി 10ന് ഡോക്ടർ മേതിൽ ദേവിക സംഘത്തിന്റെ മോഹിനിയാട്ടം,അംബിക, അംബാലിക തുടങ്ങിയ സ്റ്റേജുകളിലും വിവിധ പരിപാടികൾ എല്ലാ ദിവസവും ഉണ്ടായിരിക്കും. രണ്ടാം ഉത്സവദിവസം അംബാ സ്റ്റേജിൽ രാത്രി 9ന് മധു ബാല കൃഷ്ണന്റെ ഗാനമേള, മൂന്നാം ഉത്സവം ദിവസം ആയ മാർച്ച് 1ന് അംബാ സ്റ്റേജിൽ രാത്രി 7ന് ഗാനമേള, രാത്രി 9.30ക്ക് ചാലക്കുടി പ്രസീദയും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ട്, മൂന്നാം ഉത്സവദിവസം രാവിലെ 9.20ന് കുത്തി യോട്ടം വൃതത്തിനു തുടക്ക മാകും. നാലാം ഉത്സവദിവസം ആയ മാർച്ച് 2ന് അംബയിൽ രാത്രി 7ന് സിംഫ ണി കൃഷ്ണകുമാർ അവതരിപ്പിക്കുന്ന സലിൽ ചൗ ധരിനൈറ്റ്, രാത്രി 11ന് ഇരുകോൽ പഞ്ചാരി മേളം, അഞ്ചാം ഉത്സവദിവസം ആയ മാർച്ച് 3ന് അംബായിൽ രാത്രി 7ന് ദേവിക കൃഷ്ണ നും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, രാത്രി 9.30ന് പിന്നണി ഗായകൻ രവി ശങ്കർ നയിക്കുന്ന ഗാനമേള, ആറാം ഉത്സവദിവസം ആയ മാർച്ച് 4ന് കല യ് മണി ഗോപിക വർമ്മ യുടെ മോഹിനി യാട്ടം, രാത്രി9.30ക്ക് മ്യൂസിക് ബാൻഡ്, രാത്രി 11ന് ചെന്നൈ ജനാർദന അവതരിപ്പിക്കുന്ന സക്സോ ഫോൺ ഫ്യൂഷൻ, ഏഴാം ഉത്സവം ദിവസം ആയ മാർച്ച് 5ന് അംബായിൽ രാത്രി 9.30ക്ക് രാജേഷ് ചേർത്തല സംഘത്തിന്റെ ഫ്ലൂട്ട് ആൻഡ് വയലിൻ ഫ്യൂഷൻ, എട്ടാം ഉത്സവം ദിവസം ആയ മാർച്ച് 6ന് അംബായിൽ രാത്രി 7ന് സിനി ആർട്ടിസ്റ് സോനാ നായർ അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം ഒൻപതാം ഉത്സവദിവസം ആയ രാവിലെ 10.30ക്ക് പൊങ്കാല അടുപ്പ് വെട്ട്, ഉച്ചക്ക് 2.30ന് പൊങ്കാല നിവേദ്യം, രാത്രി 7.45ന് കുത്തിയോട്ടം ചൂരൽകുത്തു ചടങ്ങ്, രാത്രി 10.25ന് ദേവിയുടെ പുറത്തു എഴുന്നള്ളിപ്പ് പത്താം ഉത്സവം ദിവസമായ മാർച്ച് 8ന് രാത്രി 9.15ന് കാപ്പഴി പ്പു ചടങ്ങ്. രാത്രി 1മണിക്ക് നടക്കുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല മഹോത്സവം അവസാനിക്കും. ഇക്കുറിയും ദേവിയുടെ പുറത്ത് എഴുന്നള്ള ത്തിനു ആറ്റുകാലമ്മയുടെ തിടമ്പ് ഏറ്റുന്നത് ഗജരാജൻ തൃക്കടവൂർ ശിവരാജു ആണ്.