ഡല്‍ഹി: രാജ്യവ്യാപകമായി പാചകവാതക വില വീണ്ടും കൂട്ടി കേന്ദ്ര സർക്കാർ. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വർധിപ്പിച്ചത് സിലിണ്ടറിന് 23.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1806.50 ആയി. തുടർച്ചയായി രണ്ടാം മാസമാണ് വില വർധിപ്പിക്കുന്നത്. അതേസമയം ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്.എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണക്കമ്ബനികള്‍ പാചകവാതക വില പുതുക്കി നിശ്ചയിക്കുന്നത്. രാജ്യാന്തര വിപണിയില് ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഉയരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കൂട്ടിയതെന്നാണ് വിലയിരുത്തല്‍.