ന്യൂഡല്‍ഹി; രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു.188 രൂപയാണ് ഒരു സിലിണ്ടര്‍ വിലയില്‍ ഉണ്ടായ കുറവ്. ഇതോടെ വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പാചക വാതക സിലിണ്ടറിന്റെ വില 2035 രൂപയായി. എന്നാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.