രാജ്യത്ത് പെട്രോളിനും ഡീസലിനും വിലകുറച്ച് കേന്ദ്രം. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപവീതമാണ് വില കുറച്ചിരിക്കുന്നത്.പുതിയ നിരക്കുകള്‍ ഇന്ന് രാവിലെ ആറ് മണി മുതൽ പ്രാബല്യത്തില്‍ വന്നു. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 105 രൂപ 50 പൈസയും, ഡീസല്‍ 94 രൂപ 50 പൈസയുമാണ് പുതുക്കിയ വില. ഡൽഹിയിൽ നിലവിലെ പെട്രോള്‍ വിലയായ 96 രുപയില്‍ നിന്ന് 94 രൂപയിലേക്ക് ഒരു ലിറ്റർ പെട്രോളിന്റെ വില എത്തുമെന്ന് സർക്കാർ അറിയിപ്പ് വന്നിരുന്നു.