തിരുവനന്തപുരം : കോഴിക്കോട് മെഡിക്കൽ കോളേജിൽ കൃത്യ നിർവഹണത്തിനിടെ സെക്യൂരിറ്റി ഗാർഡിനെ ആക്രമിച്ചു പരിക്കേല്പിച്ച രാഷ്ട്രീയ ഗുണ്ടകളെ മുഴുവൻ പിടികൂടണം എന്നാ വശ്യ പെട്ട് നാഷണൽ എക്സ് സർവീസ് മെൻ കോ -ഓർഡിനേഷൻ കമ്മിറ്റി രാജ് ഭവനിലേക്ക് നടത്തിയ മാർച്ചിൽ വിമുക്ത ഭടൻ മാരുടെ പ്രതിഷേധം അല കടലായി ഇരമ്പി. പാളയത്തു നിന്ന് ആരംഭിച്ച മാർച്ചിൽ ആയിരക്കണക്കിന് വിമുക്ത ഭടന്മാർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ദക്ഷിണ മേഖല പ്രസിഡന്റ് അലക്സ് മുളവന, കൊല്ലം ജില്ലാ പ്രസിഡന്റ് ഡോക്ടർ അനിൽ പിള്ള, അശോക് കുമാർ, രവീന്ദ്രൻ നായർ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു. വിമുക്ത ഭടൻ മാരോടും സർക്കാർ കാണിക്കുന്ന അവഗണന ഒരിക്കലും പൊറുക്കാൻ ആകില്ല. വിമുക്ത ഭടൻ മാർ ക്കെതിരെ ഒരു കാരണവശാലും ആക്രമണം അഴിച്ചു വിടാൻ അനുവദിക്കില്ലന്ന് ശ്രീകുമാർ അറിയിച്ചു.