കെ.എം.പി.യു സംസ്ഥാന ഭാരവാഹികൾക്ക് തലസ്ഥാനത്ത് സ്വീകരണം നാളെ നടക്കും

തിരുവനന്തപുരം: പത്ര-ദൃശ്യ- ശ്രാവ്യ – ഡിജിറ്റൽ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന വരുടെ അംഗീകൃത ട്രേഡ് യൂണിയനായ കേരള മീഡിയ പേഴ്സൺ യൂണിയന്റെ സംസ്ഥാന ഭാരവാഹികൾക്കാണ് ബുധനാഴ്ച തലസ്ഥാനത്ത് സ്വീകരണം നൽകുന്നത്. പ്രമുഖരെ ആദരിക്കുന്ന ചടങ്ങും ഉണ്ടാകും. ആയുർവേദ കോളജ് ജംഗ്ഷനിലെ വെറ്റിനേറിയൻസ് ഹാളിൽ വൈകിട്ട് 5 ന് നടക്കുന്ന സമ്മേളനം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി ചിഞ്ചുറാണി മുഖ്യാതിഥിയാകും.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ , എം.എൽ എ മാരായ അഡ്വ.എം വിൻസന്റ് , അഡ്വ.വി.കെ. പ്രശാന്ത്, മേയർ ആര്യാ രാജേന്ദ്രൻ ,ഡെപ്യൂട്ടി മേയർ പി.കെ രാജു , ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ , ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ , കെ.എസ് സുനിൽകുമാർ , വി.ആർ പ്രതാപൻ, വേളി വർഗ്ഗീസ്, ഇ.വി. ആനന്ദ്,മാഹിൻ അബൂബക്കർ എന്നിവർ പങ്കെടുക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × 1 =