ഗാന്ധിനഗര്‍: മാലിന്യത്തില്‍ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ബുധനാഴ്ച ആരോഗ്യവകുപ്പിന് കൈമാറും.കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള മൃതദേഹമാണിതെന്ന് ആക്ഷേപം ഉയര്‍ന്നതോടെ മെഡിക്കല്‍ കോളജ് സൂപ്രണ്ട് അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. മെഡിക്കല്‍ കോളജ് ആര്.എം.ഒ ഡോ. ആര്.പി. രഞ്ചിെന്റ നേതൃത്വത്തിലായിരുന്നു അന്വേഷണം. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ളതല്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലെന്നാണ് സൂചന.സംസ്കരണ പ്ലാന്റിലെ തൊഴിലാളികളില്‍നിന്ന് ബന്ധപ്പെട്ട മറ്റ് ജീവനക്കാരില്‍നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു.